പാലക്കാട്∙ തിരഞ്ഞെടുപ്പുയോഗങ്ങളിലും പ്രചാരണത്തിലും ഉപയോഗിക്കുന്ന മൈക്കുകള്‍ തുടർച്ചയായി സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കണമെന്നു സിപിഎം. ഒരാൾ പ്രസംഗിച്ചശേഷം മൈക്ക് സാനിറ്റൈസർ ചെയ്തുവേണം അടുത്തയാൾ പ്രസംഗിക്കാൻ. മാസ്ക് താഴ്ത്താതെ തന്നെ പ്രസംഗിക്കണം. കോവിഡ് പ്രതിരോധചട്ടം പാലിക്കാൻ പരിപാടികളുടെയും യോഗങ്ങളുടെയും എണ്ണം കൂട്ടിയാലും ആളുകളുടെ എണ്ണം വർധിക്കാതെ നോക്കണമെന്നും പ്രാദേശിക, ബൂത്തുതല കമ്മിറ്റികൾക്ക് നേതൃത്വം നിർദേശം നൽകി.
READ ALSO:
നിലവിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനം അത് വർധിക്കാൻ കാരണമാകാതെ നോക്കണമെന്നാണ് ആവശ്യം. വീടുതോറുമുള്ള സ്ഥാനാർഥി സന്ദർശനത്തിന് കൂടെപോകുന്നവർ സ്വന്തം ആരോഗ്യവും വീട്ടുകാരുടെ ആരോഗ്യവും കണക്കിലെടുക്കണം. പ്രായമുളളവരുടെ സമീപം വോട്ടുചോദിക്കാനെത്തുമ്പോൾ പ്രത്യേക ശ്രദ്ധവേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാർഡ്, ബൂത്തുതല കൺവെൻഷനുകളിൽ 65 വയസ്സിന് മുകളിലുളളവരെ പങ്കെടുപ്പിക്കുന്നത് പരമാവധി ഒഴിവാക്കണം. എല്ലാ യോഗസ്ഥലത്തും സൗകര്യപ്രദമായ രീതിയിൽ രണ്ടിടത്ത് സാനിറ്റൈസർ സംവിധാനം ഉറപ്പാക്കേണ്ടതുണ്ട്. നേതാക്കൾ പോക്കറ്റിൽ സാനിറ്റൈസർ കരുതണം. രോഗപ്രതിരോധചട്ടം നിസാരമായി കാണരുത്. കുടുംബയോഗങ്ങൾക്ക് കുട്ടികളെ കൊണ്ടുവരാൻ പാടില്ല. പാർട്ടിയുടെ ബൂത്തുതല കൺവെൻഷനുകൾ 24 ന് പൂർത്തിയാകും. 25 നാണ് കുടുംബയോഗങ്ങൾ തുടങ്ങുക
Post a Comment