കോവിഡ് ഉയർത്തിയ കടുത്ത പ്രതിസന്ധികൾക്കിടെ ഐ.പി.എല്ലിന്റെ 13-ാം പതിപ്പ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ബിസി.സി.ഐ.
READ ALSO;
ഇപ്പോഴിതാ ആരാധകർക്ക് ആവേശത്തിലാക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവരികയാണ്. 2021-ൽ നടക്കുന്ന ഐ.പി.എൽ 14-ാം സീസണിൽ ഒമ്പതാമത് ഒരു ടീമിനെ കൂടി ഉൾപ്പെടുത്താൻ ബി.സി.സി.ഐക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റ് ഭീമന്റെ ഉടമസ്ഥതയിലാകും പുതിയ ടീമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ ഫ്രാഞ്ചൈസിയുടെ ആസ്ഥാനവും അഹമ്മദാബാദ് തന്നെയാകും. അതിനാൽ തന്നെ അദാനി ഗ്രൂപ്പ് ആയേക്കും പുതിയ ഫ്രാഞ്ചൈസിയുടെ ഉടമകളെന്നാണ് സൂചനകൾ. അടുത്ത സീസണിലേക്കുള്ള താരലേലം 2021 തുടക്കത്തിൽ തന്നെ ഉണ്ടാകുമെന്നും ബിസി.സി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ബിസി.സി.ഐ അതത് ഫ്രാഞ്ചൈസികളെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
Post a Comment