രാജ്യത്തെ ഒടിടി പ്ലാപ്ലാറ്റ് ഫോമുകളും ഓൺലൈൻ പോർട്ടലുകളും ഇനി വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിൽ. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി. ഇതോടെ അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങൾക്ക് ബാധകമായ എല്ലാ നിയന്ത്രണങ്ങളും ഇനി ഓൺലൈൻ പ്ലാറ്റ്‍ഫോമുകൾക്ക് കൂടി ബാധകമാകും.
നിലവിൽ രാജ്യത്ത് ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് രജിസ്ട്രേഷൻ ആവശ്യമായിരുന്നില്ല. ഇനി രജിസിട്രേഷൻ ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എങ്ങനെയൊക്കെയാകും നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Post a Comment