തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർഫാസ്റ്റ് സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ നിരക്കുകളിലാണ് ഇളവ് അനുവദിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാലാണ് ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. സർവീസുകൾ ഏതാണ്ട്എല്ലാം പഴയ രീതിയിൽ ആരംഭിച്ചിട്ടുമുണ്ട്. യാത്രക്കാരെ കൂടുതൽ ആകർഷിക്കാനും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ടിക്കറ്റിൽ ഇളവ് വരുത്താൻ കെ.എസ്.ആർ.ടി.സി. തയ്യാറായിരിക്കുന്നത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ചൊവ്വാഴ്ച അവധി ദിവസമാണെങ്കിൽ ബുധനാഴ്ച ഈ ഇളവ് ഉണ്ടായിരിക്കില്ല. ബുധനാഴ്ച പൊതു അവധി ദിവസമാണെങ്കിൽ വ്യാഴാഴ്ചയും ഈ സൗകര്യം ഉണ്ടായിരിക്കില്ല. അവധി ദിവസമല്ലാത്ത എല്ലാ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കെ.എസ്.ആർ.ടി.സി. ടിക്കറ്റ് നിരക്കിൽ ഇളവ് നൽകും.
Post a Comment