സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

തിരുവനന്തപുരം | സിപിഎം യുവ നേതാവും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈറസ് ചെയര്‍മാനുമായ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു അന്ത്യം.

കൊവിഡ് ചികിത്സയിലിരിക്കെ ബിജുവിന്റെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. കടുത്ത പ്രമേഹത്തെ തുടര്‍ന്ന്് ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. രണ്ട് ദിവസമായി വെൻറിലേറ്റർ സഹാത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കവെയാണ് അന്ത്യം

Post a Comment

Previous Post Next Post