കണ്ണൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു


കണ്ണൂർസ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. പിണറായി സ്വദേശികളും സുഹൃത്തുക്കളുമായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്. കാസിം-റസിയ ദമ്പതികളുടെ മകനാണ് റാഷിദ്. ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കളാണ് റഫിനീദും റാഷിദും. അബുദാബിയിൽ രണ്ട് സ്ഥലങ്ങളിലാണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ വാരാന്ത്യങ്ങളിൽ ഇരുവരും കാണാറുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച ഇരുവരുടെയും അവസാനത്തേതായതിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ഷഹാമ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കൾ

Post a Comment

Previous Post Next Post