പട്ടാമ്പി | പട്ടാമ്പി ചെര്‍പ്പുളശ്ശേരി റോഡിലെ കരിമ്പുള്ളി ഇറക്കത്തില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത ചൂരക്കോട് പറക്കുന്നത്ത് സുരേഷ് കുമാറിന്റെ ഭാര്യ ഷജി (52), കാരക്കാട്ട് പറമ്പില്‍ രാജഗോപാല്‍ (63) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ കിഴായൂര്‍ സ്വദേശി അബ്ദുല്‍ റഷീദ്, മറ്റൊരു യാത്രക്കാരി പ്രിയങ്ക എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നായ കുറുകെ ചാടിയപ്പോള്‍ വെട്ടിച്ച ഓട്ടോറിക്ഷയില്‍ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Post a Comment