സ്വര്‍ണ്ണക്കടത്തിൽ തെളിവ് ലഭിച്ചുഎം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കം

തിരുവനന്തപുരം : 
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. ഇതിനായി എറണാകുളം സെഷൻസ്  കോടതി അനുമതി നൽകി. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


സ്വർണ്ണക്കടത്തിൽ എം ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് പ്രതി ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് അനുമതിയ്ക്കായി കോടതിയെ സമീപിച്ചത്. അനുമതി ലഭിച്ച സാഹചര്യത്തിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന

READ ALSO:

Post a Comment

Previous Post Next Post