തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ തീരുമാനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ ഐജിക്ക് ഇഡി കത്തു നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിമയപ്രകാരമാണ് ഇ.ഡിയുടെ നടപടി.
ബിനീഷിന്റെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളുമാണ് കണ്ടുകെട്ടുന്നത്. കൂടാതെ, ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടും.
Post a Comment