മലപ്പുറം | വിവാദമായ പോലീസ് നിയമഭേദഗതി പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ പരാതി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അപമാനിച്ചുവെന്ന് ആരോപിച്ച്. ഫെയ്സ് ബുക്കില്‍ ഫിറോസിനെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ പോലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാനാണ് വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്. സ്പ്രിംക്ലര്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തില്‍ ഫിറോസിന്റെ കൈയിലുണ്ടായിരുന്ന പ്ലക്കാര്‍ഡിലെ വാക്കുകള്‍ ഖമറുദ്ദീനും ഇബ്‌റാഹിം കുഞ്ഞിനുമെതിരേയുള്ള മുദ്രാവാക്യമായി എഴുതി ചേര്‍ത്താണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. തിലകന്‍ എന്നയാള്‍ക്കെതിരെയാണ് പരാതി. പരാതിയില്‍ പോലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
പോലീസ് നിയമഭേദഗതിക്കെതിരെ യു ഡി എഫ് ഉള്‍പ്പെടെ ശക്തമായി പ്രതികരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. അതേസമയം, പരാതി പിന്‍വലിക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പി കെ ഫിറോസ് എഫ് ബി കുറിപ്പില്‍ വ്യക്തമാക്കി.
Post a Comment