ലോകത്ത് കൊവിഡ് വ്യാപനത്തില്‍ കുറവില്ല; 24 മണിക്കൂറിനിടെ 6.41 ലക്ഷം പേര്‍ക്ക് രോഗം

വാഷിംഗ്ടണ്‍ ഡിസി  | ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6.41 ലക്ഷം പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 641,179 പേര്‍ക്കാണ് രോഗബാധയുണ്ടാതെന്ന് ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് ഇതുവരെ 53,716,907 പേര്‍ക്കാണ് കൊവിഡ് ബാധ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,798 പേര്‍ കൂടി മരിച്ചതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,308,425 ആയി ഉയര്‍ന്നു. 37,477,218 പേരാണ് രോഗമുക്തി നേടിയത്.

14,931,264പേരാണ് രോഗം ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 109,155 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, ബ്രിട്ടന്‍, അര്‍ജന്റീന, കൊളംബിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ മുന്നിലുള്ളത്

Post a Comment

Previous Post Next Post