മലപ്പുറം | എം സി കമറുദ്ദീന്റെ അറസ്റ്റ് , കെഎം ഷാജിക്കെതിരെയുള്ള അന്വേഷണം എന്നിവ പ്രതിസന്ധി തീര്‍ത്തിരിക്കവെ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് യോഗം ചേരുക.
തദ്ദേശഭരണ തിരെഞ്ഞെടുപ്പിന്റെ തയ്യാ
റെടുപ്പുകളും യോഗം വിലയിരുത്തും. സംസ്ഥാന പ്രസിഡന്റ്് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ് എന്നിവര്‍ നേരിട്ടും ബാക്കി നേതാക്കള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുക്കും.
Post a Comment