മകന്റെ കള്ളപ്പണ ഇടപാട് ; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്താനൊരുങ്ങി ഇഡി

തിരുവനന്തപുരം :
 മകന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ റെയ്ഡ് നടത്തിയേക്കും. കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. ഇഡിയ്ക്ക് ഒപ്പം ആദായ നികുതി വകുപ്പും റെയ്ഡിനെത്തുമെന്നാണ് റിപ്പോർട്ട്.

റെയ്ഡ് നടത്തുന്നതിന് വേണ്ടി എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മയക്ക് മരുന്ന് കള്ളപ്പണ കേസുകളിൽ ഇഡി കസ്റ്റഡിയിലാണ് നിലവിൽ കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി.

Post a Comment

Previous Post Next Post