മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ന്യൂഡൽഹി | മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡാനന്തര ചികിത്സയിലിരിക്കെ ഹരിയാന  ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. മകൻ ഫെെസൽ പട്ടേലാണ് മരണവിവരം അറിയിച്ചത്.

യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേൽ 2018-ൽ പാ‍ർട്ടിയുടെ ട്രഷറ‍റായി ചുമതലയേറ്റിരുന്നു.​ ഗുജറാത്തിൽ നിന്ന് മൂന്ന് തവണ ലോക്സഭയിലേക്കും അഞ്ച് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2017 ഓ​ഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പട്ടേൽ രാജ്യസഭയിൽ എത്തിയത്.

Post a Comment

Previous Post Next Post