ന്യൂഡൽഹി | മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡാനന്തര ചികിത്സയിലിരിക്കെ ഹരിയാന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. മകൻ ഫെെസൽ പട്ടേലാണ് മരണവിവരം അറിയിച്ചത്.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേൽ 2018-ൽ പാർട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു. ഗുജറാത്തിൽ നിന്ന് മൂന്ന് തവണ ലോക്സഭയിലേക്കും അഞ്ച് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പട്ടേൽ രാജ്യസഭയിൽ എത്തിയത്.
إرسال تعليق