സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാംദിവസവും വൻ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി. 16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കാര്യമായ വ്യതിയാനമില്ല. ഔൺസിന് 1,809.41 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിൽ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വർണവിപണിയെ തളർത്തിയത്.
إرسال تعليق