കൊച്ചി | വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജികളില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. കഴിഞ്ഞ 16ന് വാദം പൂര്‍ത്തിയായതിലാണ് ഇന്ന് വിധി പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായ
കൊല്ലം സ്വദേശി പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയും ഇന്ന് വിധി പറയും.
വിചാരണക്കോടതി മാറ്റം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ ഗുരുതര ആരോപണങ്ങളുമായാണ് നടിയും സര്‍ക്കാറും ഉന്നയിച്ചിരിക്കുന്നത്. ഉപദ്രവത്തിനിരയായ നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ ആരോപിച്ചു. മാനസികമായ തേജോവധത്തെത്തുടര്‍ന്ന് വിസ്താരത്തിനിടെ പലവട്ടം കോടതിമുറിയില്‍ താന്‍ പരസ്യമായി പൊട്ടിക്കരഞ്ഞെന്ന് നടിയും അറിയിച്ചു.
പക്ഷപാതമരമായാണ് വനിതാ ജഡ്ജി കോടതിമുറിയില്‍ പെരുമാറുന്നത്. എട്ടാം പ്രതി ദിലീപിനുവേണ്ടി മാത്രം 19 അഭിഭാഷകരാണ് ഒരേസമയം എത്തിയത്. വിസ്താരം തടസ്സപ്പെടുത്താന്‍ പ്രതിഭാഗം പല രീതിയില്‍ ശ്രമിച്ചെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി തന്നെ പലവട്ടം മാനസികമായി തേജോവധം ചെയ്‌തെന്ന് നടി പറഞ്ഞിരുന്നു.
Post a Comment