ബാംബൊലിം | കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഒഴിഞ്ഞ ഗ്യാലറിയുമായി ഇന്ത്യന്‍ സൂപ്പന്‍ ലീഗ് ( ഐ എസ് എല്‍) ഏഴാം സീസണിന് ഇന്ന് ഗോവയില്‍ പന്ത് ഉരുളും. കൊവിഡ് മൂലം മഴുവന്‍ മത്സരങ്ങളും ഇത്തവണ ഗോവയിലാണ് നടക്കുക. സൂപ്പര്‍ ടീമുകളായ കേരള ബ്ലാസ്റ്റേഴ്‌സും എ ടി കെ മോഹന്‍ ബഗാനും തമ്മില്‍ ഇന്ന് രാത്രി 7.30 ബാംബൊലിമിലെ ജി എം സി അത്ലറ്റിക് സ്റ്റേഡിയത്തിലാണു ഉദ്ഘാടന മത്സരം.
ഗ്യാലറിയില്‍ കാണികള്‍ ഇല്ലെങ്കിലും പോരാട്ടത്തിന് ചൂടുകുറയില്ലെന്നു ടീമുകളുടെ മുന്നൊരുക്കങ്ങളില്‍നിന്ന് ഇതിനോടകം വ്യക്തം.
ഐ എസ് എല്‍ ചരിത്രത്തില്‍ ഏറ്റവും അധികം തവണ (മൂന്ന്- 2014, 2016, 2019-20) കിരീടം നേടിയ ടീമാണു കോല്‍ക്കത്തന്‍ സംഘം. 2014, 2016 സീസണുകളില്‍ ഫൈനലില്‍ പ്രവേശിച്ചതാണു കേരള ക്ലബ്ബിന്റെ മികച്ച പ്രകടനം.
Post a Comment