കോഴിക്കോട് | സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത കൊടുവള്ളിയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സി പി എം ആവശ്യപ്പെട്ടു. സി പി എം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് നിര്‍ദേശം നല്‍കിയത്. കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനില്‍ നിന്നാണ് ഫൈസലിനെ മത്സരിപ്പിക്കാന്‍ എല്‍ ഡി എഫ് തീരുമാനിച്ചിരുന്നത്. കുന്ദമംഗലം എം എല്‍ എ അഡ്വ പി ടി എ റഹീമായിരുന്നു ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ചിലര്‍ ഇത് വിവാദമാക്കുകയായിരുന്നു. യു ഡി എഫ് വിഷയം പ്രചാരണ ആയുധമാക്കാന്‍ ശ്രമിച്ചതോടെ സി പി എം നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.
Post a Comment