ന്യൂഡല്ഹി > കേന്ദ്രസര്ക്കാരിന്റെ കര്ഷകദ്രോഹ നയങ്ങള്ക്കെതിരെ സമരം ശക്തമാകുന്നു. ഡിസംബര് 1 മുതല് അഖിലേന്ത്യാ തലത്തില് പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് ആള് ഇന്ത്യാ കിസാന് സംഘര്ഷ് കോ-ഓര്ഡിനേഷന് കമ്മിറ്റി അറിയിച്ചു.
ഡല്ഹിയിലെ പ്രതിഷേധത്തില് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില് നിന്നും ഇനിയും വന്തോതില് കര്ഷകര് അണിചേരും. ഉത്തര്പ്രദേശ്, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളില് നിന്നുള്ള കര്ഷകര് ഡല്ഹിയില് എത്തിച്ചേരും. എല്ലാ കര്ഷക സംഘടനകളും വന്പങ്കാളിത്തവുമായി ഡല്ഹിയിലെത്താന് കോ-ഓര്ഡിനേഷന് കമ്മിറ്റി ആഹ്വാനം ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലൂടെയും ഇന്റലിജന്സ് ഏജന്സികളിലൂടെയും സംഭാഷണം നടത്താനുള്ള സര്ക്കാരിന്റെ ശ്രമത്തെ കേ-ഓര്ഡിനേഷന് കമ്മിറ്റി അപലപിച്ചു. ഏറ്റവും ഉയര്ന്ന രാഷ്ട്രീയതല ചര്ച്ചകള്ക്ക് മാത്രമേ തയ്യാറുള്ളൂവെന്നും കര്ഷകര് വ്യക്തമാക്കി. കര്ഷക ഐക്യദാര്ഢ്യ സംഘടനകളോടും കോര്പ്പറേറ്റ് വിരുദ്ധ സംഘടനകളോടും അഖിലേന്ത്യാ പ്രതിഷേധം ശക്തമാക്കാന് കോ-ഓര്ഡിനേഷന് കമ്മിറ്റി അഭ്യര്ത്ഥിച്ചു

Post a Comment