ഇരുചക്ര വാഹന വില്‍പ്പനയില്‍ ഹോണ്ട ആക്ടീവയെ പിന്തള്ളി ഹീറോയുടെ സ്‌പ്ലെന്‍ഡര്‍.



ഇരുചക്ര വാഹന വില്‍പ്പനയില്‍ ഹോണ്ട ആക്ടീവയെ പിന്തള്ളി ഹീറോയുടെ സ്‌പ്ലെന്‍ഡര്‍. ഏറെ കാലം ഉപഭോക്താക്കളുടെ ഇഷ്ട വാഹനമായിരുന്ന സ്‌പ്ലെന്‍ഡര്‍, ആക്ടീവയുടെ വരവോടെ പിന്തള്ളപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ സ്‌പ്ലെന്‍ഡര്‍ വീണ്ടും നേടിയത്.

ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് 23.78 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹീറോ വിറ്റത്. ഇതില്‍ 9.48 ലക്ഷം സ്‌പ്ലെന്‍ഡറുകളാണ്. അതേസമയം, ഹോണ്ട ആക്ടീവയുടെ 7.19 ലക്ഷം യൂനിറ്റുകളാണ് വിറ്റത്.

അതേസമയം, സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് ആക്ടീവ തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ള ടി വി എസ് ജൂപിറ്ററിനേക്കാള്‍ എത്രയോ മടങ്ങാണ് ആക്ടീവ വില്‍ക്കുന്നത്. ഏപ്രില്‍- സെപ്തംബര്‍ കാലയളവില്‍ 2.03 ലക്ഷം ജൂപിറ്റര്‍ വാഹനങ്ങളേ വിറ്റിട്ടുള്ളൂ.


Post a Comment

Previous Post Next Post