രാഹുൽ പഠനത്തിൽ താൽപ്പര്യമില്ലാത്ത വിദ്യാർഥിയെപ്പോലെ ; വെപ്രാളം മാത്രം : ഒബാമ



ന്യൂഡൽഹി
പഠനത്തിൽ താൽപ്പര്യമില്ലാത്ത വിദ്യാർഥിയെപ്പോലെയാണ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ. പഠിക്കുന്ന വിഷയത്തിൽ താൽപ്പര്യമോ ശ്രദ്ധയോ ഇല്ലെങ്കിലും അധ്യാപകനെ പ്രീതിപ്പെടുത്താൻ വ്യഗ്രത കാട്ടുന്ന വിദ്യാർഥികളുണ്ട്. ഇതുപോലെ വെപ്രാളം കാട്ടുന്ന ഒരാളാണ് രാഹുൽ ഗാന്ധിയെന്നും -ഈയിടെ പ്രസിദ്ധീകരിച്ച ‘വാഗ്ദത്ത ഭൂമി’ എന്ന പുസ്തകത്തിൽ ഒബാമ എഴുതി.

ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കെ രാഹുൽ ഗാന്ധി കോൺഗ്രസ് ഉപാധ്യക്ഷനായിരുന്നു. സ്ഥാനമൊഴിഞ്ഞശേഷം 2017 ഡിസംബറിൽ ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഒബാമയുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയെന്നും വീണ്ടും കണ്ടുമുട്ടുന്നത് വലിയ കാര്യമായി കാണുന്നുവെന്നും തുടർന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.



Post a Comment

Previous Post Next Post