കോവിഡ് ദുരിതകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയ ഷാർജയിലെ വിവിധ സംഘടനകളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും വിവിധ എമിറേറ്റ്സുകളിലെ ഐഎം സി സി വളണ്ടിയർമാരെയും ഷാർജ ഐ എം സി സി ബ്രേവ് വാരിയർ പുരസ്കാരം നൽകി ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ പ്രസിഡണ്ട് താഹിറലി പൊറാപ്പാടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ പി ജോൺസൺ ഉൽഘാടനം ചെയ്തു. ചടങ്ങിന് അഡ്വ: വൈ എ റഹീം , വീഡിയോ കോൺഫറൻസ് വഴി ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ: എ പി അബ്ദുൽ വഹാബ് , സെക്രട്ടറി കാസിം ഇരിക്കൂർ , യു എ ഇ ഐ എം സി സി പ്രസിഡണ്ട് കുഞ്ഞാവുട്ടി ഖാദർ , ജിസിസി ചെയർമാൻ സത്താർ കുന്നിൽ , എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഷാർജയിലെ ജീവകാരുണ്യ മേഖലകളിൽ സജീവമായ ഇന്ത്യൻ അസോസിയേഷൻ ഷാർജ , ഇൻകാസ് ഷാർജ , യുവ കലാ സാഹിതി , മർകസ് , എം എസ് എസ് , അനന്തപുരി കൂട്ടായ്മ, വിവിധ ബിസിനസ്സ് സ്ഥാപനങ്ങളായ ലുലു ഗ്രൂപ്പ് , മലബാർ ഗോൾഡ് , റിയൽ വാട്ടർ , അൽ റീം ബേക്കറി , സേവന രംഗത്ത് നിറസാന്നിദ്ധ്യങ്ങളായ അഷറഫ് താമരശ്ശേരി , നിസ്സാർ സെയ്ദ് (ദുബായ് വാർത്ത ), ഡോ.അബുബക്കർ കുറ്റിക്കോൽ , നഈം കാലിക്കറ്റ് , മനാഫ് മാട്ടൂൽ , ഉബൈദ് മരുതടുക്കം എന്നീ വ്യക്തികളെയും , കോവിഡ് കാലത്ത് വളണ്ടിയർമാരായി വിവിധ മേഖലകളിൽ സേവനമനുഷ്ടിച്ച ഐ എം സി സി പ്രവർത്തകരെയുമാണ് പുരസ്കാരം നൽകി ആദരിച്ചത്. പുരസ്കാരങ്ങൾ ഏറ്റുവാങ്ങി അവാർഡ് ജേതാക്കൾ ആശംസയർപ്പിച്ച് സംസാരിച്ചു . ചടങ്ങിൽ ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ സ്വാഗതവും ട്രഷറർ ഉമ്മർ പാലക്കാട് നന്ദിയും പറഞ്ഞു.
Post a Comment