ലീഗിന്റെ ദേശീയ നിലപാടിനെതിരെ വിമര്‍ശനവുമായി മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം |  ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ലീഗ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി മലപ്പുറം ജില്ലാ സെക്രട്ടറി. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം പാര്‍ട്ടി മുന്നേറിയപ്പോള്‍ മുസ്ലീം ലീഗിന് മാറി നിന്ന് നോക്കി നില്‍ക്കേണ്ടി വന്ന സാഹചര്യം ചര്‍ച്ച ചെയ്യണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടാതെ കരക്ക് കയറി നിന്ന് ന്യായം പറഞ്ഞു പോകാനില്ലെന്ന് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണിശ്ശേരി ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

READ ALSO:

ജീവകാരുണ്യവും കോടതി വ്യവഹാരങ്ങളും മാത്രം കൈകാര്യം ചെയ്തു കൊണ്ട് രാഷ്ട്രീയ ബോധം സൃഷ്ടിച്ചെടുക്കാനാവില്ല. രാഷ്ട്രീയ രംഗത്തെ ഇടപെടലുകളിലൂടെ മാത്രമേ പാര്‍ട്ടിയെ വളര്‍ത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

 

 

Post a Comment

Previous Post Next Post