കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; പിടികൂടിയത് ഒരു കിലോയിലേറെ സ്വര്‍ണം

കോഴിക്കോട്  | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കിലോ 96 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.സംഭവത്തില്‍ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മായില്‍ (55) ആണ് പിടിയിലായത്.

പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. സ്വര്‍ണമിശ്രിതം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് പ്രിവന്‍ഷന്‍ ഡിവിഷനാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.

Post a Comment

Previous Post Next Post