ചൈനയില്‍ പുതിയ വൈറസ് പടരുന്നു; ബ്രൂസെല്ലോസിസ് ബാധിച്ചത് 6000ലേറെ പേരെ

ബെയ്ജിങ്: 
ചൈനയില്‍ കോവിഡിന് പിന്നാലെ ബ്രൂസെല്ലോസിസ്എന്ന സാംക്രമിക രോഗം പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയുടെവടക്കുപടിഞ്ഞാറൻ മേഖലയിലാണ് രോഗബാധ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ആറായിരത്തില്‍ അധികം പേര്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗബാധയുള്ള മൃഗങ്ങളുമായി സമ്പർക്കം ഉണ്ടായതിലൂടെയാണ് രോഗം പടർന്നതെന്നു കരുതുന്നു. ആട്, പശു, നായ, പന്നി എന്നീ മൃഗങ്ങളെ ബാധിക്കുന്ന ബാക്ടീരിയയാണ് ഇത്.


എന്നാല്‍ ബ്രുസെല്ലോസിസ് റിപ്പോര്‍ട്ട് ചെയ്‌ത ഗാന്‍സു പ്രവിശ്യയിലെ ലാന്‍സൗയില്‍ വാക്‌സിന്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയാണ് ബാക്ടീരിയ പടരാന്‍ ഇടയായത് എന്നും പറയപ്പെടുന്നു.

55,725 പേരില്‍ പരിശോധന നടത്തിയതായും ഇതില്‍ 6620 പേര്‍ക്ക് ബ്രുസെല്ലോസിസ് സ്ഥിരീകരിച്ചതായും കണ്ടെത്തി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അപൂർവമായി മാത്രമാണ് പകരുക എന്നും ലോകാര്യോഗ സംഘടന പറയുന്നു.

Post a Comment

Previous Post Next Post