ദുബായ് : ഹീത്രു വിമാനത്താവളത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സർവീസുകൾ കുറയ്ക്കണമെന്ന അധികൃതരുടെ ആവശ്യം തള്ളി എമിറേറ്റ്സ് വിമാന കമ്പനി. അവധിക്കാലമായതിനാൽ നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതോടെയാണ് ആവശ്യം ഉന്നയിച്ചത് .ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട നിരയും ബാഗേജുകൾ നൽകുന്നതിലെ കാലതാമസവും emirates my booking കണക്കിലെടുത്ത് യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ ഹീത്രോ വിമാനത്താവള അതോറിറ്റി ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ ഭാഗമായി ലണ്ടനിൽ നിന്നു പുറത്തേക്കുള്ള യാത്രക്കാരുടെ എണ്ണം ദിവസം ഒരു ലക്ഷമാക്കണമെന്നാണ് നിലപാട്.
എന്നാൽ, ഇത് എമിറേറ്റ്സ് അംഗീകരിച്ചിട്ടില്ല.നിലവിലുള്ള എല്ലാ സർവീസുകളും തുടരുമെന്നും വിമാനക്കമ്പനി അറിയിച്ചു.
എമിറേറ്റ്സിന്റെ ഗ്രൗണ്ട് ഹാൻഡിലിങ് സ്റ്റാഫ്, യാത്രക്കാരുടെ കാര്യങ്ങൾ നോക്കാൻ പര്യാപ്തമാണ്. ഈ സാഹചര്യത്തിൽ യാത്രക്കാരെ വിലക്കേണ്ട കാര്യം കമ്പനിക്കില്ല. ബാക്കി സൗകര്യങ്ങൾ ഒരുക്കേണ്ടത് വിമാനത്താവള അതോറിറ്റിയുടെ ചുമതലയാണെന്നും അതിൽ വീഴ്ച സംഭവിച്ചാൽ ടിക്കറ്റ് എടുത്തവരോടു യാത്ര ഒഴിവാക്കാൻ പറയുന്നത് ശരിയല്ലെന്നും കമ്പനി വ്യക്തമാക്കി.
Post a Comment