വിക്സ് കൊണ്ട് ഇങ്ങനെ ചെയ്താൽ, വീട്ടിൽ നിന്ന്പ ല്ലിയും, പാറ്റയും ഇനി പറപറക്കും ! വീട്ടിൽ എളുപ്പം തയ്യാറാക്കാം ഈ കൂട്ട് !! home tips



വീട്ടിനുള്ളിലെ ഉറുമ്പ് പല്ലി, പാറ്റ, ഈച്ച എന്നിവയെ തുരത്തുക എളുപ്പമല്ല. അവ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലും മറ്റും ഇവ വന്നിരിക്കുകയും രോഗങ്ങൾ പടർത്തുകയും ചെയ്യുന്നു.


പാറ്റകളും, പല്ലികളും, അടുക്കളകളിലും തുറന്ന ഭക്ഷണസാധനങ്ങളിലും, വാതിലുകളിലും, ജനലുകളിലും സ്ഥിരം സാന്നിധ്യമാണ്. ഇവയെ നീക്കം ചെയ്യാൻ വിപണിയിൽ ധാരാളം മരുന്നുകൾ ഉണ്ടെങ്കിലും ഇവ പലപ്പോഴും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഹാനികരമാണ്. ഒരു വീട്ടമ്മ തുറന്നു വച്ചിരിക്കുന്ന ഗ്യാസിന്റെ അരികിൽ നിന്ന് പാറ്റയെ ഓടിക്കാൻ സ്പ്രേ അടിച്ചതും തീ പടർന്നതും അതിനെ തുടർന്ന് വലിയ അപകടം ഉണ്ടായതും നാം കഴിഞ്ഞ ദിവസങ്ങളിൽ അറിഞ്ഞതാണ്.


അതിനാൽ പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ ഇത്തരം ക്ഷുദ്ര ജീവികളെ അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില കൈപ്പൊടികൾ അറിഞ്ഞിരിക്കാം. ജലദോഷത്തിനും പനിക്കും വിക്‌സ് ഉപയോഗിക്കാത്തവർ ചുരുക്കമാണ്. ഒരു വീട്ടിൽ എന്തായാലും വിക്സ് ഉണ്ടാകുകയും ചെയ്യും.


പല്ലികളെയും പാറ്റകളെയും തുരത്താൻ വിക്‌സ് ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് അറിയാം. അതിനായി ഒരു ചെറിയ പ്ലേറ്റിൽ കുറച്ച് വിക്സ് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. അതിനു ശേഷം കുറച്ച് നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. ഇവയെല്ലാം നന്നായി ചേരുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ഇങ്ങനെ തയ്യാറാകുന്ന പേസ്റ്റ് ഉണ്ടാക്കി മറ്റൊരു വലിയ പാത്രത്തിലേക്ക് മാറ്റുക.


ഇതിലേക്ക് അര ലിറ്റർ ചെറുതായി ചൂടുള്ള വെള്ളം ചേർത്ത് നന്നായി ഇളക്കി ഒരു സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കുക. പാറ്റകളും പല്ലികളും അധികമായി വരുന്ന സ്ഥലത്ത് സ്പ്രേ ചെയ്യുക.

 വിഡിയോ കാണാം ⇩⇩⇩



Post a Comment

Previous Post Next Post