രണ്ടില ചിഹ്നം: പി ജെ ജോസഫിന്റെ ഹര്‍ജിയില്‍ സ്‌റ്റേ അനുവദിച്ചില്ല

കൊച്ചി | രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചതിനെതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഈ ആവശ്യം തള്ളിയത്.

ചിഹ്നം ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നേരത്തെ സിംഗിള്‍ ബഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പി. ജെ. ജോസഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ സ്റ്റേ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, പി.ജെ. ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കിയ കോടതി വിശദമായ വാദം കേട്ടതിന് ശേഷം അന്തിമ ഉത്തരവിറക്കും.

Post a Comment

Previous Post Next Post