കെ എം ഷാജിക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് | മുസ്ലിം ലീഗ് അഴീക്കോട് എംഎല്‍എ കെ എം ഷാജിക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ വി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഷാജി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് കാണിച്ച് അഭിഭാഷകനായ എംആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് നടപടി. പരാതി പരിഗണിച്ച കോടതി വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് വിജിലന്‍സ് എസ് പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കെ എം ഷാജിയെ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനിരിക്കെയാണ് മറ്റൊരു കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യയില്‍ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴി രേഖപ്പെടുത്തുന്നുണ്ട്.

Post a Comment

Previous Post Next Post