തിരുവനന്തപുരം | സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഫോറന്‍സികിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്നും റി്‌പ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ എന്തെങ്കിലും അട്ടിമറിയുണ്ടോയെന്ന് അറിയില്ല. തീപിടിത്തമുണ്ടായ ബ്ലോക്കില്‍ നിന്ന് നിന്ന് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു. കുപ്പികള്‍ എങ്ങനെ ബ്ലോക്കില്‍ എത്തിയെന്ന കാര്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫാന്‍ ഉരുകാനുള്ള കാരണമെന്താണെന്ന് വിവിധ പരിശോധനകള്‍ക്ക് ശേഷവും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ബെംഗളൂരുവിലെയോ ദല്‍ഹിയിലെയോ ഫോറന്‍സിക് ലാബിലേക്ക് അയക്കും.
സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് പ്രാഥമിക പരിശോധനയില്‍ ഫോറന്‍സിക് വ്യക്തമാക്കിയിരുന്നു. കത്തിയത് ഫയലുകള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതേസമയം സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള മറ്റു വസ്തുക്കള്‍ കത്തിയിട്ടില്ലെന്നും അന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.നേരത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി ഫയര്‍ഫോഴ്‌സിന്റെ സംഘം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഗസ്റ്റ് 25നാണ് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്.
Post a Comment