മന്ത്രി ജലീലിനെതിരായ ആരോപണം നിലനിൽക്കില്ല: വിജിലൻസ്

തിരുവനന്തപുരം : 
മന്ത്രി കെ ടി ജലീലിനെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്. കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരന് ഇതിനെ സംബന്ധിച്ച് തെളിവുകളോ നേരിട്ടറിവോ ഇല്ല. അഴിമതി നിരോധന നിയമം ഈ കേസിൽ നിലനിൽക്കുന്നില്ലെന്നും വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണിക്കൃഷ്ണൻ എസ് ചെറുന്നിയൂർ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ പറഞ്ഞു.

പ്രോസിക്യൂഷൻ അനുമതി വാങ്ങാൻ കൂടുതൽ സമയം വേണമെന്ന് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. കേസ് തുടർ വാദത്തിനായി ഡിസംബർ 30ലേക്ക് മാറ്റി.

വിദേശത്തുനിന്ന് ഭക്ഷ്യക്കിറ്റ് ഇറക്കുമതി ചെയ്തതിൽ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം.

Post a Comment

Previous Post Next Post