കൊച്ചി | തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി ഖുര്‍ആന്‍ എത്തിച്ച് വിതരണം ചെതതില്‍ ചട്ടലംഘനം നടന്നുവെന്ന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി കസ്റ്റംസ് ഓഫീസില്‍ എത്തിയത്.
ചോദ്യാവലി തയ്യാറാക്കിയാണ് മന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. നേരത്തെ എന്‍ഐഎയും ഇഡിയും നടത്തിയ ചോദ്യം ചെയ്യലില്‍ നിന്ന് വ്യത്യസ്തമായ ചോദ്യങ്ങളാണ് കസ്റ്റംസ് ചോദിക്കുകയെന്നാണ് സൂചന. യു എ ഇ കോണ്‍സുലേറ്റ് വഴി എത്തിയ ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
ജലീലിന്റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഗണ്‍മാന്റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്ത് വിശദമായി പരിശോധിച്ചിരുന്നു.
ജലീലിനെ കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും എന്‍ ഐ എയും നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു.
Post a Comment