കാഞ്ഞങ്ങാട് | ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ലീഗ് എം എല്‍ എ എം സി ഖമറുദ്ദീനെ ആന്‍ജിയോഗ്രാം പരിശോധനക്ക് വിധേയനാക്കി. ഹൃദയഭിത്തിയിലെ രക്തമധമിനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജിലാണ് പരിശോധന നടന്നത്. ഇതു നീക്കംചെയ്യാന്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് നടത്തും.
ഖമറുദ്ദീന്റെ ഇ സി ജിയില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ഹൃദ്രോഗവിഭാഗം ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. രക്തപരിശോധനാ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് ഇന്നലെ ആന്‍ജിയോഗ്രാം ചെയ്തത്. മന്ത്രി കെ കെ ശൈലജ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് എം എല്‍ എയുടെ ആരോഗ്യ സ്ഥിതി ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്
Post a Comment