വയനാട്ടില്‍ വൃദ്ധ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

കല്‍പ്പറ്റ| വീട്ടില്‍ മകളോടൊപ്പം താമസിച്ച് വരുകയായരുന്ന വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍ (80), ഭാര്യ സുമതി (77) എന്നിവരാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ജീവനൊടുക്കിയത്. വീടിന്റെ മുന്‍ഭാഗത്തായാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. രണ്ട് പേര്‍ വിവാഹിതരും ഒരാള്‍ അവിവാഹിതയുമാണ്. അവിവാഹിതയായ മകളോടൊപ്പമാണ് കരുണാകരനും സുമതിയും താമസിച്ചിരുന്നത്.

 

Post a Comment

Previous Post Next Post