എം സി ഖമറുദ്ദീനെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റി

കാസര്‍കോട് |  കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ ലീഗ് നേതാവ് എം സി ഖമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഇ സി ജി വ്യതിയാനത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് ജയിലിലേക്ക് മാറ്റിയത്. ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്.
എം എല്‍ യുടെ ഹൃദ്രോഗത്തിന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്ന് ഹൃദ്രോഗ വിദഗ്ധന്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. നിലവിലെ മരുന്ന് തുടര്‍ന്നാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേ സമയം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിന്റെ തുടര്‍ അന്വേഷണത്തിന് പൂക്കോയ തങ്ങളുടെ അറസ്റ്റ് അനിവാര്യമാണ്.

 

 

Post a Comment

Previous Post Next Post