മോണ്ടെവിഡിയോ: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങളിൽ കരുത്തരായ ബ്രസീലിനും അർജൻറീനക്കും ജയം. ബുധനാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ബ്രസീൽ യുറുഗ്വായ്യെ 2-0ത്തിന് തോൽപിച്ചപ്പോൾ അർജൻറീന അതേ സ്കോറിന് പെറുവിനെ മറികടന്നു.
ഇതോടെ നാല് മത്സരങ്ങളിൽ നാലും ജയിച്ച ബ്രസീൽ (12 പോയൻറ്) പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 10 പോയൻറുമായി അർജൻറീന രണ്ടാം സ്ഥാനത്താണ്. നാല് മാസവും ഒരാഴ്ചയും കഴിഞ്ഞ ശേഷമാകും ഇനി ബ്രസീലും യുറുഗ്വായ്യും കളത്തിലിറങ്ങുക. മാർച്ച് 25ന് യുറുഗ്വായ് അർജൻറീനയെയും ബ്രസീൽ കെളംബിയയെയും നേരിടും.
Post a Comment