രാജ്യത്ത് ജനുവരിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ഫ്രാന്‍സ്

പാരീസ് |  ജനുവരിയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ഫ്രാന്‍സ്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഫ്രാന്‍ ആരംഭിച്ചതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അവസാനഘട്ട പരീക്ഷണത്തിനുള്ള ചില വാക്‌സിനുകള്‍ ഇതിനകം തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം വിജയമാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതില്‍ ഏതെങ്കിലും ഒരു വാക്‌സിനായിരിക്കും ഫ്രാന്‍സ് വിതരണം ചെയ്യുക.

അമേരിക്കയിലെ നാല് സംസ്ഥാനങ്ങള്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാന്‍സും വാക്‌സിന്‍ വിതരണത്തിന് ഒരുങ്ങുന്നത്. കൊവിഡ് വാക്‌സിന്‍ 95 ശതമാനംവരെ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്.

അമേരിക്കന്‍ ബയോടെക് സ്ഥാപനമായ മോഡേണ, അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ കമ്പനിയായ ബയോന്‍ടെക്ക് എന്നിവയാണ് വാക്‌സിന്‍ ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചത്.

 

 

Post a Comment

Previous Post Next Post