മലപ്പുറം | വികസന മുദ്രാവാക്യത്തിനൊപ്പം ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവും ബി ജെ പിയുടെ തദ്ദേശ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണമാണെന്ന് ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. ശബരിമലയില്‍ വിശ്വാസികളോട് അത്രയും ക്രൂരമായി പെരുമാറിയ സര്‍ക്കാറാണ് കേരളത്തിലേത്. വോട്ടെടുപ്പ് ദിവസം രാവിലെ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പില്‍ നിന്ന് ശബരിമല ശാസ്താവിനെ മനസില്‍ ധ്യാനിച്ച് വോട്ട് ചെയ്യുക. പിണറായി വിജയന്റെ ഇരട്ട ചങ്കില്‍ തന്നെ കുത്തുന്ന തിതരഞ്ഞെടുപ്പാക്കി മാറ്റണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ പ്രചാരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി ജെ പി ന്യൂനപക്ഷ വിരുദ്ധമാണെന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും നടത്തിയ നുണപ്രചരണങ്ങളുടെ കാലം കഴിഞ്ഞു. അതിനുള്ള തെളിവാണ് കേരളത്തില്‍ അങ്ങളോമിങ്ങോളം താമര ചിഹ്നത്തില്‍ മത്സരിക്കുന്ന മുസ്ലിം മതവിശ്വാസികളുടെ എണ്ണം. കേരളത്തില്‍ അറുപതിനടുത്ത് മുസ്ലിം മതവിശ്വാസികള്‍ ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post a Comment