✒മനാസ് ഹിമമി പടിഞ്ഞാര്‍മൂല
കേരളം തദ്ദേശ തെരെഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു, കൊറോണ കാലത്തും പ്രചരണം ചൂടുപിടിക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്, പോസ്റ്ററുകളും സോഷ്യൽ മീഡിയ സ്റ്റാറ്റസ് പ്രചരണങ്ങളും ശക്തി പ്രാപിച്ചിരിക്കുന്നു, ആരാണ് ഭരണ നിർവഹണത്തിൽ എത്തുക എന്നത് ഓരോ വാർഡുകൾ മുതൽ തന്നെ സംശയമുനയിലാണ്, കേരളീയ ചുറ്റുപാടിൽ വലത് ഇടതിനു ഇടയിൽ ശക്തമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്, പുതിയ പാർട്ടികളും സ്വതന്ത്ര സ്ഥാനാർഥികളും ചേർന്ന് വോട്ട് കൈക്കലാക്കാനും മാക്സിമം ശ്രമം നടന്നു കൊണ്ടിരിക്കുന്നു സ്ത്രീ സംവരണ സീറ്റുകൾ ഉയർത്തിപിടിച്ചു വോട്ട് വാരിയെടുക്കാനുള്ള ശ്രമങ്ങളും ശക്തമാണ്പുതിയ വോട്ടര്‍മാരായിരിക്കും ഫലം നിര്‍ണയിക്കുക എന്നടുത്തും കണക്കു കൂട്ടലുകളുണ്ട്.അതിനിടയില്‍ കുപ്രചരണങ്ങളുടെ അതി ശക്തമായ അരങ്ങേറ്റം മാധ്യമങ്ങള്‍ ഏറ്റു പിടിക്കുന്ന കാഴ്ചയാണ് മറ്റൊരു ഭാഗത്ത്.
RELATED POSTS:
സമ്മതിദാന അവകാശം വിനിയോഗിക്കുന്നുവെന്നതിലുപരി നാടിന്റെ നന്മക്കായി വര്‍ത്തിക്കുന്ന, ആവശ്യങ്ങള്‍ മനസിലാക്കി യഥാ സമയം നിറവേറ്റി തരുന്ന ജന നായകനായിരിക്കണം നമ്മുടെ വോട്ടിന്റെ ഫലമായി ഉയര്‍ന്നു വരേണ്ടത് എന്ന ചിന്തയും ബോധ്യവും ഓരോ പൗരനിലും വളര്‍ന്നു വരേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തെ ജീവിതമാര്‍ഗമായി (തൊഴിലായി)കാണുന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,
കീശ വീര്‍പ്പിക്കുന്ന ആഡംബരങ്ങളില്‍ മുങ്ങി കുളിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും അരാജകത്വത്തിനും വളം വെച്ചു കൊടുക്കുന്ന ഒരാളും വളര്‍ന്നു വരരുത്.
ഇത്തരം കക്ഷികളെ തുടച്ചു നീക്കാനുള്ള കടന്നു വരവിനെ തടയാനുള്ള ആദ്യ ശ്രമമായിരിക്കട്ടെ ഈ തിരഞ്ഞെടുപ്പിലെ വിലയേറിയ ഓരോ വോട്ടുകളും.
രാഷ്ട്രീയ പ്രവര്‍ത്തനം എന്താണ് എന്നു മനസിലാക്കുന്നടുത്ത് വീഴ്ച പറ്റിയിട്ടുണ്ടെന്നത് ഖേദകരം തന്നെ.
കോട്ടണും കദറും ധരിച്ചിറങ്ങി നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ എന്നതിലുപരി രാഷ്ട്ര നന്മക്കായുള്ള എല്ലവും രാഷ്ട്രീയ പ്രവര്‍ത്തനം എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അശണരേയും നിരാലമ്പരേയും കൈപിടിച്ചുയര്‍ത്തലും വഴി വൃത്തിയാക്കലും അനാഥകളെ ഉന്നതികളിലെത്തിക്കലും, നന്മകളിലൂന്നി കൊണ്ടുള്ള പ്രസംഗവും എഴുത്തും മറ്റുമൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്,
ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വോട്ട് രേഖപെടുത്തുന്നുടത്ത് ചിന്തയും ജാഗ്രതയും ആവശ്യമെന്ന് ചുരുക്കം.
Post a Comment