എം സി കമറുദ്ദീനെ അറസ്റ്റ് ചെയ്തത് ബിനീഷ് കോടിയേരി വിഷയത്തില്‍ നിന്ന് രക്ഷപ്പെടാന്‍: പി കെ ഫിറോസ് pk



മുസ്‌ലിം ലീഗ് മഞ്ചേശ്വരംഈല്‍എ എം സി കമറുദ്ദീന്റെ അറസ്റ്റ് ബിനീഷ് കോടിയേരി വിഷയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ന് ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഈ കേസില്‍ മുസ്ലീം ലീഗ് നിക്ഷേപകരുടെ കൂടെയാണെന്നും ഫിറോസ് പറഞ്ഞു. നേരത്തേ ബിനീഷ് കോടിയേരി ലഹരിക്കടത്ത് ‌കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ സിപിഎം പ്രതിരോധത്തിലേക്ക് പോകുന്ന കാഴ്ച എല്ലാവരും കണ്ടതാണ്.

അതില്‍ നിന്നുംഎങ്ങനെ രക്ഷപ്പെടുമെന്ന ആലോചനയിലാണ് ഇപ്പോഴുള്ള എംസി കമറുദ്ദീന്റെ അറസ്റ്റ്. എം സി കമറുദ്ദീന്റെ അറസ്റ്റിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ താത്പര്യമുണ്ടെന്നും പി കെ ഫിറോസ് ആരോപിച്ചു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സി മമ്മൂട്ടി എംഎല്‍എയും അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം തന്നെ, തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം സി കമറുദ്ദീന്‍ എംഎല്‍എയും പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കമാണിത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം

Post a Comment

Previous Post Next Post