സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നെയ്യാറ്റിന്‍കരയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം | സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.

കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡിലെ ഇടത് സ്ഥാനാര്‍ഥി ടി രതീഷ്, സുഹൃത്ത് ഷൈജു പാലിയോട് എന്നിവര്‍ക്കെതിരെയാണ് നെയ്യാറ്റാിന്‍കര പോലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കര, പാറശ്ശാല കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

കെ റ്റി ഡി സി , ബെവ്‌കോ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 2018 മുതല്‍ ഇവര്‍ പലരില്‍ നിന്നായി പണം വാങ്ങിയിരുന്നുവെന്നാണ് പരാതി. ലോക്ക് ഡൗണ് കാലത്ത് പണം നല്‍കിയവര്‍ക്ക് ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവും കൈമാറി. പണം കൊടുത്തവര്‍ ഈ ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ചെന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
നെയ്യാറ്റിന്‍കര സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post