കൊച്ചി | എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണകേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. 20 തവണ സ്വര്‍ണം കടത്തിയത് ശിവശങ്കറിന്റെ അറിവോടെയാണെന്നാണ് ഇ ഡി കോടതിയെ അറിയിച്ചിട്ടുള്ളത്. ശിവശങ്കറായിരുന്നു കള്ളക്കടത്തിന്റെ സൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ ഡിയുടെ നിലപാട്. ലൈഫിലെ 36 പദ്ധതികളില്‍ 26 എണ്ണവും നല്‍കിയത് രണ്ടു കമ്പനികള്‍ക്കാണ്. ലൈഫുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌ന സുരേഷിന് കൈമാറി തുടങ്ങിയ ആരോപണങ്ങളാണ് ഇ ഡി കോടതിയില്‍ ഉന്നയിച്ചത്.
എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്ന രേഖകളാണ് ശിവശങ്കര്‍ സമര്‍പ്പിച്ചിട്ടുള്ളത്. കള്ളപ്പണ കേസില്‍ തനിക്ക് ഒരു പങ്കുമില്ല. താന്‍ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഇരയാണ്. നേതാക്കള്‍ക്ക് എതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിക്കുന്നു. ഇഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണു ശിവശങ്കറിന്റെ വാദം.
Post a Comment