കൊച്ചി | സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയതോടെ ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 28നായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തനിക്കെതിരെ തെളിവില്ലെന്നും കേസിലെ പ്രതി സ്വപ്‌നയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് ശിവശങ്കറിന്റെ വാദം.
Post a Comment