തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് സംഘം അന്വേഷണം നടത്തുക. ആരോടാണ് സംസാരിച്ചതെന്ന് സ്വപ്‌ന വ്യക്തമാക്കിയാല്‍ ശബ്ദരേഖ റെക്കോഡ് ചെയ്ത ഉപകരണം കണ്ടെത്താനാകും. ഉപകരണം ലഭിച്ചാല്‍ ഫോറന്‍സിക് പരിശോധക്കായി അയക്കാനാകും.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ജയില്‍ മേധാവിയുടെ അനുമതി തേടാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം.
Post a Comment