കർഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മിൽ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓർമിക്കുന്നത് നല്ലതാണ്. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കർഷകരെ ലോകത്തെ ഒരു സർക്കാരിനും തടയാനാകില്ല. മോദി സർക്കാരിന് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വരും. കൂടാതെ കരിനിയമം പിൻവലിക്കേണ്ടതായും വരും. ഇത് വെറും തുടക്കംമാത്രമാണ്- രാഹുൽ ട്വീറ്റ് ചെയ്തു. PM को याद रखना चाहिए था जब-जब अहंकार सच्चाई से टकराता है, पराजित होता है। सच्चाई की लड़ाई लड़ रहे किसानों को दुनिया की कोई सरकार नहीं रोक सकती। मोदी सरकार को किसानों की माँगें माननी ही होंगी और काले क़ानून वापस लेने होंगे। ये तो बस शुरुआत है!#IamWithFarmers — Rahul Gandhi (@RahulGandhi) November 27, 2020 കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയാണ് കർഷകരുടെ പ്രതിഷേധം. പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്ന് പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹിയിലേക്ക് നീങ്ങുന്നത്. കർഷകരെ ഡൽഹിയിലേക്ക് പ്രവേശിക്കാൻ ആദ്യം പോലീസ് അനുവദിച്ചിരുന്നില്ല. തുടർന്ന് കർഷക നേതാക്കളുമായി പോലീസ് നടത്തിയ ചർച്ചയ്ക്ക് പിന്നാലെ കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാനും ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടിൽ സമാധാന പൂർണമായ പ്രതിഷേധത്തിന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.
Post a Comment