പ്രണയിക്കാൻ സമ്മതിക്കുന്നില്ല; കാമുകിയുടെ മുത്തശ്ശിയേയും ,സഹോദരനേയും 17 കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി

നാഗ്പൂർ : 
കൊച്ചുമകളുമായുള്ള പ്രണയത്തെ എതിർത്ത മുത്തശ്ശിയേയും , പെൺകുട്ടിയുടെ സഹോദരനേയും 17 കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി . മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഹസാരിപഹാദിലാണ് സംഭവം .

17 കാരനാണ് 70 കാരിയായ ലക്ഷ്മി ധ്രുവിനെയും 10 വയസുള്ള ചെറുമകനായ യാഷിനെയും വ്യാഴാഴ്ച ഹസാരിപഹാദിലെ വസതിയിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത് . ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യാഷിന്റെ അമ്മ സോനാലിയാണ് ശരീരത്തിൽ നിരവധി കുത്തുകളേറ്റ് മരിച്ച് കിടക്കുന്ന ലക്ഷ്മി ധ്രുവയെ കണ്ടത് . യാഷിനെ ശുചിമുറിയിലാണ് രക്തം വാർന്ന് മരിച്ച
നിലയിൽ കണ്ടെത്തിയത് .

അടുത്തിടെയാണ് സോനാലിയുടെ മകൾ സോഷ്യൽ മീഡിയ വഴി യുവാവിനെ പരിചയപ്പെടുന്നത് . സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവാവുമായുള്ള ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു . മാത്രമല്ല പെൺകുട്ടിയെ മാതൃ സഹോദരന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു .ഇതിന്റെ വൈരാഗ്യമാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ തുടരുകയാണ്.

Post a Comment

Previous Post Next Post