കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ ഇ ഡി കുറ്റപത്രം തയാര്‍. ഈ മാസം 24ന് കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി ലഭിച്ചതായി ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഈ സമയ പരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കിയാല്‍ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അര്‍ഹതയില്ലാതാകും. കഴിഞ്ഞ ഒക്ടോബര്‍ 28 നാണ് ശിവശങ്കര്‍ അറസ്റ്റിലായത്.
Post a Comment