തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 72.03 % പോളിങ്

തിരുവനന്തപുരം:
 സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വെട്ടെടുപ്പ് അവസാനിച്ചു. ലഭ്യമായ കണക്ക് അനുസരിച്ച്72.03 ആണ് വോട്ടിംഗ് ശതമാനം. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. തിരുവനന്തപുരം - 69.07, കൊല്ലം- 72.79, പത്തനംതിട്ട - 69. 33, ആലപ്പുഴ- 76.42, ഇടുക്കി - 73.99 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് കണക്ക്. തിരുവനന്തപുരം കോർപ്പറേഷനിൽ 59.02 ശതമാനം പേരും കൊല്ലം കോർപ്പറേഷനിൽ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങൾ വോട്ടെടുപ്പിനെ ബാധിച്ചില്ല. രാവിലെ മുതൽ പല ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയായിരുന്നു. വൈകുന്നേരം അഞ്ച് മണി മുതൽ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനിൽ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഡിസംബർ 10ന് അഞ്ച് ജില്ലകളിലെ വോട്ടർമാർ വിധിയെഴുതും.

Post a Comment

Previous Post Next Post