കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 1.25 കോടി രൂപയുടെ സ്വര്‍ണമാണ് മൂന്നുപേരില്‍ നിന്നായി പിടികൂടിയത്. ഗോഎയര്‍ വിമാനത്തില്‍ ദുബൈയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിനി റഹിയാനത്ത്, ഫ്‌ളൈ ദുബൈ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ ആലുവ സ്വദേശി ടി ഐ അന്‍വര്‍, മലപ്പുറം സ്വദേശി മുഹമ്മദ് അനസ് എന്നിവരില്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണം പിടിച്ചെടുത്തത്.
ടെലിവിഷന്‍ പായ്ക്ക് ചെയ്തിരുന്ന കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ 875 ഗ്രാം സ്വര്‍ണം ഫോയില്‍ രൂപത്തിലാക്കി ഒളിപ്പിച്ചാണ് റഹിയാനത്ത് സ്വര്‍ണം കൊണ്ടുവന്നത്. അന്‍വറും അനസും മലദ്വാരത്തിലാണ് 999 ഗ്രാം സ്വര്‍ണ മിശിത്രം കാപ്സ്യൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചത്. അനസില്‍ നിന്ന് 873 ഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു.
Post a Comment